ADVERTISEMENT

കോഴിക്കോട് ∙ ആളുകൾക്കു കാണാൻ വേണ്ടി ബസ്സിന്റെ ചില്ല് മാറ്റിയിട്ടാൽ എന്താണ് കുഴപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ യാത്രയ്‌ക്ക് ഉപയോഗിക്കുന്ന ബസിന്റെ ചില്ല് മാറ്റിയിട്ട വാർത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ബസ്സിന്റെ ചില്ല് മാറ്റിയെന്നത് വാർത്ത കണ്ടാണ് താൻ അറിഞ്ഞതെന്നും ബസ്സിൽ കയറി നോക്കിയപ്പോൾ ഒരു മാറ്റവും കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റു മന്ത്രിമാരോടും നോക്കാൻ പറഞ്ഞു. അവരും  മാറ്റമൊന്നും കണ്ടില്ല. ഇത്തരം വാർത്തകളിൽ മന്ത്രിസഭയ്ക്ക് ഒരു പരിഭവവുമില്ല. ആദ്യ പ്രചാരണം ബസ്സിനെക്കുറിച്ചായിരുന്നു. ആളുകൾ ബസ് കാണാൻ ഒഴുകിയെത്തി. നവകേരള സദസിലേക്ക് കൂടുതൽ പേർ എത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊയിലാണ്ടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കൊയിലാണ്ടിയിൽനിന്നു ബാലുശേരിയിലെ നവകേരള സദസ്സിന്റ വേദിയിലേക്ക് മുഖ്യമന്ത്രി പോയത് ഔദ്യോഗിക വാഹനത്തിലാണ്. ഉച്ചഭഷണത്തിനു ശേഷം വേദിയിലേക്ക് പുറപ്പെടാൻ മുഖ്യമന്ത്രി കാറിൽ കയറുകയായിരുന്നു. എന്നാൽ ബാലുശേരിയിൽനിന്ന് എലത്തൂർ മണ്ഡലത്തിലെ നന്മണ്ടയിലെ പരിപാടിക്ക് പോകുന്നതിന് ബസിൽ കയറി. പിന്നാലെ ഒന്നാം നമ്പർ സ്റ്റേറ്റ് വാഹനം അനുഗമിച്ചു.

വെള്ളിയാഴ്ച രാത്രി വടകരയിലെ നവകേരള സദസ്സിനു ശേഷം കോഴിക്കോട്ട് നടക്കാവ് വർക്‌ഷോപ്പിൽ എത്തിച്ചായിരുന്നു ചില്ലു മാറ്റം. രാത്രി 10നു ശേഷം 6 വണ്ടി പൊലീസ് അകമ്പടിയോടെയാണ് ബസ് നടക്കാവിൽ എത്തിച്ചത്. ആവശ്യമായ ചില്ലും മറ്റ് സാമഗ്രികളും വൈകിട്ടോടെ തന്നെ വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു. ബെംഗളൂരുവിൽനിന്ന് ബസ് നിർമിച്ച സ്ഥാപനത്തിന്റെ ജീവനക്കാരും കോഴിക്കോട്ട് എത്തിയിരുന്നു.

English Summary:

What is wrong with changing glass of the bus? I did not feel any change: CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com