മാപ്പിന് പിന്നാലെ വീണ്ടും പ്രകോപനവുമായി മന്‍സൂര്‍ അലി ഖാന്: തൃഷ, ഖുഷ്ബു എന്നിവർക്കെതിരെ മാനനഷ്ടക്കേസ്
![Mansoor Ali Khan | Photo: Instagram, @mansoor_alikhan_offl മൻസൂർ അലി ഖാൻ (Photo: Instagram, @mansoor_alikhan_offl)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/11/27/mansoor-ali-khan-1.jpg?w=1120&h=583)
Mail This Article
ചെന്നൈ ∙ നടി തൃഷയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി കേസിൽ കുടുങ്ങിയ നടൻ മൻസൂർ അലി ഖാൻ വീണ്ടും പ്രകോപനവുമായി രംഗത്ത്. തൃഷ, ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നു മൻസൂർ അലി ഖാൻ പറഞ്ഞു. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നുമാണ് ആരോപണം.
കഴിഞ്ഞ ദിവസം വിഷയത്തിൽ മൻസൂർ അലി ഖാൻ മാപ്പു പറഞ്ഞിരുന്നു. ഇതോടെ വിഷയം അവസാനിച്ചെന്നു കരുതിയിരിക്കെയാണു പുതിയ നീക്കവുമായി രംഗത്തെത്തിയത്. തന്റെ അഭിഭാഷകൻ ഇന്നു കേസ് ഫയൽ ചെയ്യുമെന്നും നടൻ അറിയിച്ചിട്ടുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ മൻസൂർ അലിഖാൻ തൃഷയെക്കുറിച്ചു നടത്തിയ മോശം പരാമർശമാണു വിവാദമായത്. സംഭവത്തിൽ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്റെ നിർദേശപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു.