ADVERTISEMENT

പട്ന ∙ ബിഹാറിൽ സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 75% സംവരണം നടപ്പിലാക്കുന്ന സംവരണ ഭേദഗതി നിയമങ്ങൾക്കെതിരെ പട്ന ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി. സംവരണം ഉയർത്തിയ നടപടി മൗലികാവകാശ ലംഘനമാണെന്ന് ആരോപിച്ചാണ് നമൻ ശ്രേഷ്ഠ്, ഗൗരവ് കുമാർ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.

സംവരണം ഉയർത്തി ബിഹാർ സർക്കാർ വിജ്ഞാപനം ഇറക്കിയതിനു പിന്നാലെയാണ് നിയമഭേദഗതി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നത്. ബിഹാർ സർക്കാർ നടത്തിയ ജാതി സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ജാതി സംവരണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയർത്താൻ തീരുമാനിച്ചത്. സാമ്പത്തിക സംവരണം പത്തു ശതമാനമായി തുടരും. 

English Summary:

A Public Interest Litigation (PIL) has been filed in the Patna High Court challenging the recent amendment passed by the Bihar Legislature to increase reservation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com