നവകേരള സദസ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരൂരിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം– വിഡിയോ
Mail This Article
×
മലപ്പുറം∙ നവ കേരള സദസ്സ് യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരൂരിൽ കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ നിന്ന് പൊലീസ് ലാത്തികൊണ്ട് പ്രവർത്തകരെ അടിച്ചു. തിരൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചെമ്പഞ്ചേരി വിജയന് പരുക്കേറ്റു. ഇദ്ദേഹത്തെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, ഡിസിസി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല, നിയോജക മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ആളത്തിൽ, വിജയൻ ചെമ്പച്ചേരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിഷാദ് വെളിയംപാട്ട്, താജുദ്ധീൻ കീഴേടത്തിൽ, കാദർ കൊരങ്ങത്ത്, എ.കെ.മുസ്തഫ, ഷഫീക് അസ്‌ലം വാക്കാട് എന്നിവരാണ് കരിങ്കൊടി കാണിച്ചത്.
English Summary:
Youth congress protest against Pinarayi Vijayan at Malappuram Tirur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.