ഭിന്നശേഷിക്കാരനായ 17കാരന് പീഡനം: വയോധികന് 90 വർഷം തടവ്
Mail This Article
×
തളിപ്പറമ്പ്∙ ഭിന്നശേഷിക്കാരനായ 17 കാരനെ പീഡിപ്പിച്ച കേസിൽ വയോധികന് 90 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. പരിയാരം ഏമ്പേറ്റ് ചെങ്കക്കാരൻ സി.ഭാസ്ക്കരനെയാണ് (64) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2017 ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരിയാരം ഇൻസ്പെക്ടർ ആയിരുന്ന കെ.വി. ബാബുവാണ് കേസ് അന്വേഷിച്ചത്. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
English Summary:
Man who raped minor boy was sentenced to 90 year imprisonment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.