ബിഹാർ ഭരിക്കുന്നത് മുഹമ്മദ് ലാലുവും മുഹമ്മദ് നിതീഷും; കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
Mail This Article
×
പട്ന ∙ മുഹമ്മദ് ലാലുവും മുഹമ്മദ് നിതീഷുമാണു ബിഹാർ ഭരിക്കുന്നതെന്നു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബിഹാർ സർക്കാർ വിദ്യാലയങ്ങളിൽ അടുത്ത വർഷത്തെ ഹിന്ദു ഉൽസവ അവധി ദിനങ്ങൾ വെട്ടിക്കുറയ്ക്കുകയും മുസ്‌ലിം ഉൽസവ അവധി ദിനങ്ങൾ കൂട്ടുകയും ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു ഗിരിരാജ് സിങ്.
നിതീഷ് സർക്കാരിന്റെ ഹിന്ദു വിരുദ്ധ മുഖം വീണ്ടും തെളിയുകയാണെന്നു കേന്ദ്രമന്ത്രി അശ്വിനി ചൗബേ പ്രതികരിച്ചു. വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായി നിതീഷ് സർക്കാർ സനാതന വിരോധിയായെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഉൽസവ അവധി ദിനങ്ങൾ വെട്ടിക്കുറച്ച നിതീഷ് സർക്കാരിന്റെ നടപടി ഹിന്ദു വികാരം വ്രണപ്പെടുത്തുന്നതാണെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ മോദി കുറ്റപ്പെടുത്തി.
English Summary:
'Mohammad Nitish And Mohammad Lalu:' BJP's Giriraj Singh Attacks Bihar Govt Over New School Calendar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.