വിജയകാന്ത് ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമല്ല, 14 ദിവസം കൂടി ചികിത്സ തുടരണം
Mail This Article
×
ചെന്നൈ∙ നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം ചികിത്സയുടെ ഭാഗമായി ഇനിയും 14 ദിവസം കൂടി ആശുപത്രിയിൽ കഴിയേണ്ടിവരും. ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹമെന്നാണു റിപ്പോർട്ട്.
ശ്വാസകോശ ബുദ്ധിമുട്ടുകൾക്കാണ് വിജയകാന്ത് ചികിത്സ തേടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായെങ്കിലും ഇതിൽ സ്ഥിരതയില്ലാത്തത് ആശങ്കയുണ്ടാക്കുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
കുറച്ച് വർഷങ്ങളായി വിജയകാന്തിന്റെ ആരോഗ്യനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഇത്തവണ കടുത്ത ചുമയും ജലദോഷവും കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഡിഎംഡികെ സ്ഥാപക നേതാവാണ്.
English Summary:
Tamil Actor Vijayakanth Faces Health Setback; Additional 14-Day Hospital Care Required
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.