ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്തിൽ ആയുർവേദ അരിഷ്ടം കുടിച്ച അഞ്ച് പേർ മരിച്ചു. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖേദ ജില്ലയിൽ രണ്ട് ദിവസത്തിനിടെ അരിഷ്ടം കുടിച്ച് അവശരായി ആശുപത്രിയിൽ ചികിത്സ തേടിയവരാണ് മരിച്ചത്.

ബിലോദര ഗ്രാമത്തിലെ ഒരു കടയിൽനിന്ന് കൽമേഗസാവ് ആസവാരിഷ്ടം വാങ്ങി കുടിച്ചവരാണ് മരിച്ചത്. 50 പേർക്ക് മരുന്ന് നൽകിയതായാണ് വിവരം. മരിച്ചവരുടെ രക്തം പരിശോധിച്ചതിൽ നിന്നും മീതൈൽ ആൽക്കഹോൾ സാന്നിധ്യം സ്ഥിരീകരിച്ചു.

അരിഷ്ടത്തിൽ വിഷവസ്തുവായ മീതൈൽ ആൽക്കഹോൾ കലർത്തിയിരുന്നതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് കടക്കാരനുൾപ്പെടെ മൂന്നു പേരെ കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസ് സൂപ്രണ്ട് രാജേഷ് ഗാദിയ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. 

English Summary:

5 Dead After Consuming Contaminated Ayurvedic Syrup In Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com