ADVERTISEMENT

പുണെ∙ ഇരുപത്തൊന്നുകാരനെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വവർഗ പങ്കാളിയായ യുവാവിനെ പൊലീസ് തിരയുന്നു. ബിബിഎ വിദ്യാര്‍ഥിയായ യുവാവാണ് മഹാരാഷ്ട്രയിലെ വഘോളിയിലെ ഹോസ്റ്റൽ മുറിയിൽ കൊല്ലപ്പെട്ടത്. പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

Read also: തന്റെയും മറ്റു പെൺകുട്ടികളുടെയും 13,000 നഗ്ന ചിത്രങ്ങൾ പങ്കാളിയുടെ ഫോണിൽ; ഞെട്ടലിൽ ബെംഗളൂരു യുവതി: അറസ്റ്റ്

കോളജ് ഹോസ്റ്റലിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. പുതിയ പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കം മുറുകിയതോടെ ബിബിഎ വിദ്യാര്‍ഥിയെ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് യുവാവ് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ ഹോസ്റ്റല്‍ അധികൃതര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

പങ്കാളി മരിച്ചുവെന്ന് കണ്ടതും കുത്തിയ യുവാവ് ഓടി രക്ഷപെട്ടു. മരിക്കുന്നതിനു മുൻപ് യുവാവ് ആരാണ് കുത്തിയതെന്ന് വെളിപ്പെടുത്തിയെന്നാണ് പൊലീസ് അറിയിച്ചത്.  ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൊലക്കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തു. 

English Summary:

21-Year-Old College Student Stabbed To Death By Gay Partner In Pune: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com