ADVERTISEMENT

തിരുവനന്തപുരം∙ പേരൂര്‍ക്കട വഴയിലയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ടു പേര്‍ കാറിടിച്ച് മരിച്ചു. ബേക്കറി കടയുടമ ഹരിദാസ്, സുഹൃത്ത് വിജയൻ എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശിൽ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ വാഹനമാണ് ഇവരെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഹരിദാസും വിജയനും റോഡിനു സമീപത്തെ താഴ്ചയിലേക്കു വീണു. പിന്നാലെ വാഹനം നിയന്ത്രണം വിട്ട് സമീപത്തെ മരത്തിൽ ഇടിച്ചുനിന്നു.

സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഹരിദാസനും വിജയനും വീണുകിടക്കുന്ന കാര്യം അറിഞ്ഞില്ല. ഏറെ വൈകി വെളിച്ചം വീണ ശേഷമാണ് താഴ്ചയിൽ രണ്ടു പേര്‍ കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

English Summary:

Car accident Peroorkada; two death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com