തൃശൂരിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്– വിഡിയോ
Mail This Article
×
തൃശൂർ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനു പരുക്ക്. അത്തിക്കപ്പറമ്പ് പുത്തൻവീട്ടിൽ റഷീദിനാണ് (36) പരുക്കേറ്റത്. നവകേരള സദസ്സിന്റെ ഭാഗമായി മന്ത്രിമാർ സഞ്ചരിച്ചിരുന്ന ബസിന്റെ പൈലറ്റ് വാഹനമാണ് ബൈക്ക് യാത്രക്കാരനെ ഇടിച്ചത്.
ചേലക്കരയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ചെറുതുരുത്തിയിൽവച്ച് തിങ്കളാഴ്ച വൈകിട്ടാണ് അപകടം. പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary:
CM's Pilot Vehicle Collied with Bike; One Injured
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.