ADVERTISEMENT

പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആരോഗ്യനില വെളിപ്പെടുത്തണമെന്നു ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി. നിതീഷ് കഴിഞ്ഞ 10 ദിവസമായി പൊതു പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. തിങ്കളാഴ്ചകളിലെ പതിവു ജനതാ ദർബാറും ഒഴിവാക്കി. 

രോഗം കാരണമാണോ, നിതീഷിനെതിരെ എന്തെങ്കിലും ഗൂഢാലോചന നടക്കുന്നതിനാലാണോ വിട്ടുനിൽക്കലെന്നു വ്യക്തമല്ലെന്നു മാഞ്ചി പറഞ്ഞു. നിതീഷിന്റെ ആരോഗ്യനിലയെ കുറിച്ചു ബുള്ളറ്റിനുകൾ പുറത്തു വിടണമെന്നും മുഖ്യമന്ത്രിയുടെ ആരോഗ്യനില അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തിടെ നിതീഷ് കുമാർ നിയമസഭയിൽ നടത്തിയ വിവാദ പ്രസ്താവനകളെ തുടർന്ന് അദ്ദേഹത്തിന്റെ ശാരീരിക, മാനസിക ആരോഗ്യനിലയെ കുറിച്ചു പ്രതിപക്ഷ നേതാക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്നു നിതീഷ് മാധ്യമങ്ങളെ അകറ്റി നിർത്തിയിരിക്കുകയാണ്. അതിനിടെയാണ് ആരോഗ്യകാരണങ്ങളാൽ പൊതു പരിപാടികൾ റദ്ദാക്കിയതും.

English Summary:

Jitan Ram Manjhi demands Nitish Kumar's health updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com