ADVERTISEMENT

മുംബൈ ∙ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം ബിജെപിയുടേതല്ലെന്നും വോട്ടിങ് യന്ത്രം (ഇവിഎം) മൂലമാണെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് ആരോപിച്ചു. മൂന്ന് സംസ്ഥാനങ്ങളും ബിജെപി തൂത്തുവാരിയതിനു പിന്നാലെയാണിത്. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിനു നേട്ടമുണ്ടാക്കാനായത്.

‘‘വോട്ടെടുപ്പ് ഫലം അപ്രതീക്ഷിതമാണ്. മധ്യപ്രദേശിലെ ഫലം ഞെട്ടിപ്പിക്കുന്നതാണ്. നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും വോട്ടിങ് മെഷീനിൽ അട്ടിമറി നടന്നതായാണ് സംശയിക്കുന്നത്. ബാലറ്റ് പേപ്പർ ഉപയോഗിച്ച് ഒരു തിരഞ്ഞെടുപ്പ് നടത്താൻ ബിജെപിയെ വെല്ലുവിളിക്കുകയാണ്’’– റാവുത്ത് പറഞ്ഞു.

English Summary:

BJP's victory in three states an EVM mandate and doesn't reflect people's support: Sanjay Raut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com