ADVERTISEMENT

ജയ്പുർ∙ രാജസ്ഥാനിൽ ജനങ്ങൾ കോൺഗ്രസിനെ കൈവിട്ടതിനു പിന്നാലെ അശോക് ഗെലോട്ടിനെതിരെ വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ ഒഎസ്ഡിയായിരുന്ന (ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി)‍ ലോകഷ് ശർമ. 2020ൽ സച്ചിൻ പൈലറ്റിന്റെ നീക്കങ്ങൾ അശോക് ഗെലോട്ട് സർക്കാർ നിരീക്ഷിക്കുകയും ഫോണ്‍ വിവരങ്ങൾ തേടുകയും ചെയ്തെന്നാണു വെളിപ്പെടുത്തൽ. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ അട്ടിമറി നടന്നേക്കുമെന്ന സൂചനയെ തുടർന്നായിരുന്നു ഇതെന്നും ലോകഷ് പറഞ്ഞു. 

2020 ജൂലൈയിൽ നേതൃത്വമാറ്റം ആവശ്യപ്പെട്ട് അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റ് ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാരുമായി അശോക് ഗെലോട്ടിനെതിരെ തുറന്ന യുദ്ധം നടത്തിയിരുന്നു. രാജസ്ഥാനിലുണ്ടായ ഈ രാഷ്ട്രീയ പ്രതിസന്ധിയിൽ സർക്കാർ സച്ചൻ പൈലറ്റ് അടക്കമുള്ള നേതാക്കളെ നിരീക്ഷിച്ചെന്നാണു ലോകേഷ് ശർമ പറയുന്നത്. എവിടെയൊക്കെയാണു പോകുന്നത്, ആരൊക്കെയായി കൂടിക്കാഴ്ച നടത്തുന്നു, ആരോടൊക്കെ സംസാരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ സർക്കാർ അന്വേഷിച്ചെന്നു ലോകേഷ് ശർമ വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു. 

ഇത്തരം നിരീക്ഷണങ്ങൾ നടത്തിയതുമൂലമാണു ചില എംഎൽഎമാരെ തങ്ങൾക്കു തിരികെ കൊണ്ടുവരാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിൽ അശോക് ഗെലോട്ടിനെയാണു ലോകേഷ് ശർമ വിമർശിക്കുന്നത്. ലോകേഷ് ശർമയുടെ വെളിപ്പെടുത്തലിനോടു ശിവസേന എംപി പ്രിയങ്ക ചതുർവേദി പ്രതികരിച്ചു. ‘‘അശോക് ഗെലോട്ടിന്റെ കൂടെ അഞ്ചുവർഷം ഉണ്ടായിരുന്ന ആളാണ് ലോകേഷ് ശർമ. എല്ലാ പരിപാടികളിലും യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. പരാജയത്തിനുശേഷം മാത്രമാണോ അദ്ദേഹം പോരായ്മകൾ കാണുന്നത്? അദ്ദേഹത്തിനു നേരത്തെ കാര്യങ്ങൾ പറയാമായിരുന്നല്ലോ? ഇത് സൂചിപ്പിക്കുന്നത് അദ്ദേഹമൊരു അഭ്യുദയകാംക്ഷി അല്ലെന്നാണ്’’–എംപി പറഞ്ഞു.

English Summary:

Ashok Gehlot aide says that Sachin Pilot's phone was tracked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com