നടി കേസ്: മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണം, ഹർജിയിൽ വ്യാഴാഴ്ച വിധി
Mail This Article
×
കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വ്യാഴാഴ്ച ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കും. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിച്ചത് ആരെന്നു കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി മേൽനോട്ടത്തിൽ അന്വേഷണമാണു നടിയുടെ ആവശ്യം. എന്നാൽ വിചാരണ നീട്ടി കൊണ്ടുപോകാനാണു നടിയുടെ ശ്രമം എന്നായിരുന്നു ദിലീപിന്‍റെ വാദം.
English Summary:
Highcourt will give verdict on Memory Card leak issue of Actress Attack Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.