ADVERTISEMENT

മലപ്പുറം∙ മുസ്‌ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന കോട്ടയ്ക്കൽ നഗരസഭയിലെ ഭരണം വിമതരുടെ സഹായത്തോടെ സിപിഎം അട്ടിമറിച്ചു. സിപിഎം പിന്തുണയോടെ ലീഗ് വിമത മുഹ്സിന പൂവത്തിൻമഠത്തിൽ പുതിയ ചെയർപഴ്സനായി തിര‍ഞ്ഞെടുക്കപ്പെട്ടു.

ആറു മുസ്‌ലിം ലീഗ് കൗൺസിലർമാർ സിപിഎമ്മിനൊപ്പം ചേർന്ന് വിമത സ്ഥാനാർഥിക്കു വോട്ടു ചെയ്തു. ഔദ്യോഗിക സ്ഥാനാർഥി ഡോ.കെ.ഹനീഷയെയാണ് പരാജയപ്പെടുത്തിയത്. മുഹ്സിനയ്ക്കു 15 വോട്ടും ഹനീഷയ്ക്കു 13 വോട്ടും ലഭിച്ചു.

ലീഗിലെ പടലപ്പിണക്കത്തെത്തുടർന്ന് നിലവിലെ ചെയർപഴ്സനെയും വൈസ് ചെയർപഴ്സനെയും മാറ്റിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. 32 അംഗ നഗരസഭയിൽ ലീഗിന് 21 അംഗങ്ങളുണ്ട്. സിപിഎം 9, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷി നില. ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.

English Summary:

Kottakkal Municipality: Musliam League Rebel Candidate Becomes Chairperson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com