സ്പെഷൽ ബ്രാഞ്ച് പാലക്കാട് സെല്ലിലെ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു
Mail This Article
×
പാലക്കാട് ∙ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് പാലക്കാട് സെല്ലിലെ ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. കോട്ടപ്പുറം കുളങ്ങര വീട്ടിൽ പ്രകാശൻ (52) ആണ് മരിച്ചത്. ശബരിമല ഡ്യൂട്ടിക്ക് പോകാൻ പാലക്കാട് കൊപ്പത്തെ ഭാര്യയുടെ വീട്ടിൽനിന്നും സ്പെഷൽ ബ്രാഞ്ച് ഓഫിസിലേക്ക് വരുമ്പോൾ പുലർച്ചെ നാലരയോടെ ആയിരുന്നു അപകടം.
പ്രകാശൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ഭാര്യ: സുധ (അധ്യാപിക, ഹയർസെക്കൻഡറി സ്കൂൾ തോട്ടര), മക്കൾ: നവനീത്, കൃഷ്ണജ (ഇരുവരും വിദ്യാർഥികൾ).
English Summary:
Special Branch Palakkad cell officer died in accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.