ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹിയിലെ അധികാരത്തർക്കത്തിൽ ഒരേ ഭരണസംവിധാനത്തിൽ ഇരുപക്ഷങ്ങൾ പോരടിക്കുന്നത് ചോദ്യംചെയ്ത് സുപ്രീംകോടതി. വാഹനാപകടങ്ങളിൽ പെടുന്നവർക്കു സൗജന്യ ചികിത്സ നൽകാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി നൽകിയ ഹർജിയിൽ സുപ്രീംകോടതി ഡൽഹി ലഫ്. ഗവർണറുടെ പ്രതികരണം തേടിയാണ് ജഡ്ജിമാരായ ബി.ആർ. ഗവായ്, സുധാംശു ധുലിയ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ പരാമർശം. മറുപടി നൽകണമെന്നാവശ്യപ്പെട്ട് ലഫ്. ഗവർണർ വി.കെ. സക്സേനയ്ക്കും ഡൽഹി സംസ്ഥാന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിനും നോട്ടിസ് നൽകി. സർക്കാരിന്റെ ഇരുപക്ഷങ്ങൾ തമ്മിൽ ഇങ്ങനെ ഏറ്റുമുട്ടുന്നത് എന്തിനെന്നു മനസിലാകുന്നില്ലെന്ന പരാമർശത്തോടെയാണു കോടതി നടപടി. 

വാഹനാപകടങ്ങളിൽ പെട്ട 23,000 പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്ന് ഡൽഹി സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി പറഞ്ഞു. സർക്കാർ നിരന്തരം രേഖമൂലം ആവശ്യപ്പെട്ടിട്ടും ഗവർണർ പരിഗണിക്കുന്നില്ല. ആരോഗ്യ വിഷയം എങ്ങനെയാണ് ലഫ്. ഗവർണറുടെ അധികാരപരിധിയിൽ വരുന്നത്. ഇത് പൂർണമായും ഒരു സാമൂഹ്യ ക്ഷേമ പദ്ധതിയാണെന്നും രാഷ്ട്രീയമില്ലെന്നും അദ്ദേഹം വാദിച്ചു. 

'ഫരിഷ്തെ ദില്ലി കെ' എന്ന പദ്ധതി റോഡപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതാണ്. പദ്ധതിയനുസരിച്ച് നഗരത്തിൽ അപകടത്തിൽ പരുക്കേൽക്കുന്നവരുടെ ആശുപത്രി ചെലവുകൾ സർക്കാർ വഹിക്കും. 

English Summary:

Delhi power dispute: Supreme Court questions fighting inside same administrative system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com