പുതുശ്ശേരിയിൽ വാഹനമിടിച്ച് 52 കാരന് ദാരുണാന്ത്യം
Mail This Article
×
പാലക്കാട്∙പുതുശ്ശേരിയിൽ വാഹനം ഇടിച്ചു 52 കാരനു ദാരുണാന്ത്യം. പുതുശ്ശേരി സ്വദേശി മോഹനൻ എന്ന ആളാണു മരിച്ചത്. മലബാർ എസ്ആർ ട്രേഡിങ് കമ്പനിക്ക് സമീപം ഇന്നലെ രാത്രി 10 മണിക്കാണു അപകടമുണ്ടായത്.
വാഹനം മോഹനന്റെ തലയിലൂടെ കയറിപോവുകയായിരുന്നു. ഏത് വാഹനമാണു മോഹനനെ ഇടിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
English Summary:
Man died after a vehicle hit him in puthussery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.