ADVERTISEMENT

ബെംഗളൂരു ∙ ഐഎസ് തീവ്രവാദ ബന്ധമുള്ള സൂഫി മുസ്‌ലിം പണ്ഡിതനുമായി താൻ വേദി പങ്കിട്ടെന്ന് ആരോപിച്ച ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെ വെട്ടിലാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ.

 യത്നൽ ആരോപണം ഉന്നയിച്ച സയദ് തൻവീർ ഹഷ്മി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കും ഒപ്പം സമ്മേളനത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. 

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കാത്തതിനെ തുടർന്ന് പരിഭവമുള്ള യത്നൽ യഥാർഥത്തിൽ മോദിയോടും കേന്ദ്ര നേതൃത്വത്തോടുമുള്ള പ്രതികാരം തീർക്കാനാണ് തനിക്കെതിരെ നാടകീയമായി ആരോപണം ഉന്നയിച്ചതെന്ന് സിദ്ധരാമയ്യ പറഞ്ഞു. 

ഹഷ്മിക്ക് ഐഎസ് ബന്ധമുണ്ടെങ്കിൽ മോദി ഉടൻ അന്വേഷണം പ്രഖ്യാപിക്കണം. അതിനു തയാറല്ലെങ്കിൽ യത്നലിനെതിരെ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ഹുബ്ബള്ളിയിൽ 4ന് നടന്ന ഒൗലാദെ ഘൗസെ അസം കൺവൻഷനിലാണ് സയദ് തൻവീർ ഹഷ്മിയുമായി മുഖ്യമന്ത്രി വേദി പങ്കിട്ടത്. 

തീവ്രവാദ ബന്ധം തെളിയിച്ചാൽ രാജ്യം വിടാൻ തയാറാണെന്നും സർക്കാർ ഇക്കാര്യം അന്വേഷിക്കട്ടെയെന്നും ഹഷ്മി പ്രതികരിച്ചിരുന്നു.

English Summary:

CM Siddaramaiah Reveals Yatnal's Allegations Aimed at PM Modi and Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com