ADVERTISEMENT

കോട്ടയം∙ എൻഡിഎയിൽ ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനവുമായി പി.സി.ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം  സെക്കുലർ പാർട്ടി. പാർട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലാണ് എൻഡിഎയിൽ ചേരാനുള്ള ധാരണയായത്. ഇതിന്റെ ഭാഗമായി ചർച്ചകൾ നടത്തുന്നതിനായി അഞ്ചംഗസമിതിയെയും നിയോഗിച്ചു. അടുത്ത ലോക്സ‌ഭാ തിരഞ്ഞെടുപ്പിൽ പി.സി.ജോർജ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. 

അതേസമയം എൻഡിഎയിൽ ചേരുന്നതിനായി ജനപക്ഷം സെക്കുലർ പാർട്ടിയുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. 

English Summary:

Kerala Janapaksham Secular party to join in NDA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com