ADVERTISEMENT

ന്യൂഡൽഹി∙ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കിയതിൽ പ്രതികരണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. ഇന്നലെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നില്ലെന്നും  ദുഃഖകരമായ ദിവസമായിരുന്നുവെന്നും നിഷികാന്ത് ദുബെ പറഞ്ഞു. ‘ചോദ്യത്തിന് കോഴ’ ആരോപണം മഹുവ മൊയ്ത്രയ്‌ക്കെതിരെ സഭയിൽ  ഉയർത്തിയത് നിഷികാന്ത് ദുബെയായിരുന്നു.

‘‘അഴിമതി കാട്ടിയതിന് രാജ്യസുരക്ഷയുടെ പേരിൽ ഒരു പാർലമെന്റ് അംഗം പുറത്തായത് എന്നെ വേദനിപ്പിക്കുന്നു. ഇന്നലെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നില്ല,  ദുഃഖകരമായ ദിവസമായിരുന്നു’’– നിഷികാന്ത് ദുബെ പറഞ്ഞു.

ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ചു പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ മഹുവ മൊയ്ത്ര പണം വാങ്ങിയെന്നു കാട്ടി ഇവരുടെ മുൻപങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹദ്റായാണ് ആദ്യം സിബിഐയിൽ പരാതി നൽകിയത്. പകർപ്പു ലഭിച്ച ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്കു പരാതി നൽകി. ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരാനന്ദാനിയിൽനിന്നു പണവും സമ്മാനങ്ങളും കൈപ്പറ്റി അദാനിക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചെന്നായിരുന്നു ആരോപണം.

ദർശൻ ഹിരാനന്ദാനി ആദ്യം ഇതു നിഷേധിച്ചുവെങ്കിലും ഏതാനും ദിവസങ്ങൾ കഴിഞ്ഞ് ആരോപണങ്ങൾ ശരിവച്ചുള്ള സത്യവാങ്മൂലം പാർലമെന്റ് എത്തിക്സ് കമ്മിറ്റിക്കു കൈമാറി. പാർലമെന്റിലെ ഔദ്യോഗിക ഇമെയിൽ വിലാസത്തിന്റെ പാസ്‌വേഡ് മഹുവ തനിക്കു നൽകിയിരുന്നുവെന്നും ചോദ്യങ്ങൾക്കു പകരമായി മഹുവയ്ക്ക് ആഡംബര വസ്തുക്കൾ സമ്മാനമായി നൽകിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.

English Summary:

Nishikant Dubey respond to Mahua Moitra's expulsion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com