ആശുപത്രിയിലെത്തിയ എൽദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്തു; പിന്നിൽ ഡിവൈഎഫ്ഐ എന്ന് കോൺഗ്രസ്
Mail This Article
×
കൊച്ചി∙ കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കു നേരെ കയ്യേറ്റം. ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് എംഎൽഎയെ കയ്യേറ്റം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എംഎൽഎയുടെ ഡ്രൈവർക്ക് മുഖത്ത് മർദനമേറ്റെന്നും ആരോപണമുണ്ട്.
നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തെയും യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന്റെ സാന്നിധ്യത്തിൽ തല്ലിച്ചതച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ സന്ദർശിക്കുന്നതിനിടെയാണ് എല്‍ദോസ് കുന്നപ്പിള്ളിയ്ക്കുനേരെ കയ്യേറ്റമുണ്ടായത്.
English Summary:
Eldhose Kunnappilly MLA attacked at Perumbavoor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.