പോക്സോ കേസിൽ ജാമ്യം ലഭിച്ച സ്വാമി വീണ്ടും ചിത്രദുർഗ മുരുക മഠാധിപതി
Mail This Article
×
ബെംഗളൂരു ∙ പോക്സോ കേസിൽ അറസ്റ്റിലായ ശേഷം അടുത്തയിടെ ജാമ്യം ലഭിച്ച സ്വാമി ശിവമൂർത്തി ശരണരു ചിത്രദുർഗ മുരുക മഠാധിപതി സ്ഥാനത്തേക്ക് തിരിച്ചെത്തി. മഠത്തിന്റെ അഡ്മിനിസ്ട്രേറ്റർ ജില്ലാ ജഡ്ജി കെ.ബി.ഗീത, ഹൈക്കോടതി നിർദേശപ്രകാരമാണ് ശരണരുവിനു ചുമതല കൈമാറിയത്.
എന്നാൽ ചിത്രദുർഗയിൽ പ്രവേശിക്കരുതെന്ന ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ നിലനിൽക്കുന്നതിനാൽ മഠത്തിൽ പ്രവേശിക്കാതെ പുറത്തുനിന്നാകും പ്രവർത്തനം നിയന്ത്രിക്കാനാവുക. മഠത്തിനു കീഴിലെ ഹോസ്റ്റലിൽ താമസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സ്വാമി അറസ്റ്റിലായത്. പിന്നാലെ മഠാധിപതി സ്ഥാനത്തു നിന്നു മാറ്റുകയായിരുന്നു. 14 മാസത്തെ വിചാരണ തടവിനു ശേഷം നവംബർ 16നാണ് ജയിൽ മോചിതനായത്.
English Summary:
Shivamurthy Murugha Sharanaru is back as head of Brihan Mutt in Chitradurga
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.