തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫിന് വൻ മുന്നേറ്റം; എതിർകക്ഷികളിൽനിന്ന് 6 സീറ്റ് പിടിച്ചെടുത്ത് കോൺഗ്രസ്
Mail This Article
തിരുവനന്തപുരം ∙ നവകേരള സദസ്സിനിടെ സംസ്ഥാനത്ത് 33 തദ്ദേശ സ്ഥാപന വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം വന്നപ്പോൾ യുഡിഎഫിന് വൻ മുന്നേറ്റം. എതിർകക്ഷികളിൽനിന്ന് 6 സീറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്തു. യുഡിഎഫ് 17, എൽഡിഎഫ് 10, ബിജെപി 4, എസ്ഡിപിഐയും ആം ആദ്മി പാർട്ടിയും ഒന്നു വീതം എന്നിങ്ങനെയാണു കക്ഷിനില. എൽഡിഎഫിന് 2 സീറ്റുകൾ നഷ്ടമായി. യുഡിഎഫിന് ലഭിച്ച സീറ്റുകളിൽ 14 എണ്ണം കോൺഗ്രസിനും 3 എണ്ണം ലീഗിനുമാണ്. കോൺഗ്രസ് പിടിച്ചെടുത്ത 3 സീറ്റുകൾ സിപിഎമ്മിന്റേതും ഓരോന്നു വീതം എസ്ഡിപിഐ, കേരള കോൺഗ്രസ് (എം), സ്വതന്ത്രൻ എന്നിവരുടേതുമാണ്.
ബിജെപിക്കു ഉണ്ടായിരുന്ന രണ്ടു സീറ്റുകൾ നഷ്ടമായി. ബിജെപിയുടെ രണ്ട് സീറ്റുകൾ സിപിഎമ്മും ഒരെണ്ണം സിപിഐയും നേടി. സിപിഎമ്മിൽനിന്ന് ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. കോൺഗ്രസിൽ നിന്ന് ഒരു സീറ്റ് ആം ആദ്മി പിടിച്ചെടുത്തു. എസ്ഡിപിഐക്ക് ഒരു സീറ്റ് നിലനിർത്താനായി. 72.71% പേർ വോട്ട് രേഖപ്പെടുത്തി. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 5 ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 114 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
∙ ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പരും പേരും
∙ തിരുവനന്തപുരം-അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ (എൻഡിഎ)
∙ കൊല്ലം-തഴവാ ഗ്രാമപഞ്ചായത്തിലെ കടത്തൂർ കിഴക്ക് (യുഡിഎഫ്),പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര (യുഡിഎഫ്), ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ (എൽഡിഎഫ്), കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല (എൽഡിഎഫ്)
∙ പത്തനംതിട്ട-മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരവേലി (എൽഡിഎഫ്)റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിമല കിഴക്ക് (എൽഡിഎഫ്)
∙ ആലപ്പുഴ -കായംകുളം മുനിസിപ്പൽ കൗൺസിലിലെ ഫാക്ടറി (എൻഡിഎ), ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ തിരുവൻവണ്ടൂർ (എൻഡിഎ)
∙ കോട്ടയം -ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലിലെ കുറ്റിമരം പറമ്പ് (സ്വതന്ത്രൻ), കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് (യുഡിഎഫ്), കൂട്ടിക്കൽ (യുഡിഎഫ്), വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ അരീക്കര (എൽഡിഎഫ്), തലനാട് ഗ്രാമപഞ്ചായത്തിലെ മേലടുക്കം (എൽഡിഎഫ്).
∙ ഇടുക്കി-ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ മാവടി (എൽഡിഎഫ്), കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ നെടിയകാട് (സ്വതന്ത്രൻ)
∙ എറണാകുളം-വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ വരിക്കോലി (യുഡിഎഫ്), രാമമംഗലം ഗ്രാമപഞ്ചായത്തിലെ കോരങ്കടവ് (യുഡിഎഫ്).
∙ തൃശ്ശൂർ-മാള ഗ്രാമപഞ്ചായത്തിലെ കാവനാട് (യുഡിഎഫ്).
∙ പാലക്കാട്-പാലക്കാട് ജില്ലാ പഞ്ചായത്തിലെ വാണിയംകുളം (എൽഡിഎഫ്), ഒറ്റപ്പാലം മുനിസിപ്പൽ കൗൺസിലിലെ പാലാട്ട് റോഡ് (എൻഡിഎ), മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ കണ്ണോട് (യുഡിഎഫ്), പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ തലക്കശ്ശേരി , തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാടം (യുഡിഎഫ്), വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചുമൂർത്തി (യുഡിഎഫ്).
∙ മലപ്പുറം-ഒഴൂർ ഗ്രാമപഞ്ചായത്തിലെ ഒഴൂർ (എല്‍ഡിഎഫ്)
∙ കോഴിക്കോട്-വാണിമേൽ ഗ്രാമപഞ്ചായത്തിലെ കോടിയൂറ (യുഡിഎഫ്), വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചല്ലി വയൽ (യുഡിഎഫ്), മടവൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാളൂർ (യുഡിഎഫ്), മാവൂർ ഗ്രാമപഞ്ചായത്തിലെ പാറമ്മൽ (യുഡിഎഫ്)
∙ വയനാട്-മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം (യുഡിഎഫ്)
∙ കണ്ണൂർ-പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി (എൽഡിഎഫ്)
∙ കാസർകോട്-പള്ളിക്കര ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്ന് (യുഡിഎഫ്)