‘ഇന്ത്യ’യ്ക്കു പിന്നാലെ നേതൃയോഗം വിളിച്ച് ജെഡിയു; യോഗം 29നു ഡൽഹിയിൽ
![Lalan Singh | File Photo: Rahul R Pattom / Manorama ലലൻ സിങ് (File Photo: Rahul R Pattom / Manorama)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/12/13/lalan-singh-1.jpg?w=1120&h=583)
Mail This Article
പട്ന∙ ജനതാദൾ (യു) ദേശീയ നിർവാഹക സമിതി യോഗം 29നു ഡൽഹിയിൽ ചേരുമെന്നു പാർട്ടി ദേശീയ അധ്യക്ഷൻ ലലൻ സിങ് അറിയിച്ചു. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി യോഗം 19നു ചേരുന്നതിനു പിന്നാലെയാണ് ജെഡിയു ദേശീയ നേതൃയോഗം വിളിച്ചത്.
‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി പ്രഖ്യാപനവും സീറ്റു വിഭജനവും വൈകിക്കരുതെന്ന് ജെഡിയു ആവശ്യപ്പെട്ടിരുന്നു. ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വം ലക്ഷ്യമിട്ടു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ യുപിയിലെ പ്രധാന കേന്ദ്രങ്ങളിൽ റാലികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റു പങ്കിടാൻ കോൺഗ്രസ് നേതൃത്വം തയാറാകാത്ത അമർഷത്തിൽ ജെഡിയു, സമാജ്‌വാദി പാർട്ടികൾ ഇടഞ്ഞു നിൽക്കുന്ന പശ്ചാത്തലത്തിലാണ് മുന്നണി നേതൃയോഗം ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ കോൺഗ്രസ് നേതൃത്വം ‘ഇന്ത്യ’ മുന്നണിയുടെ യോഗം വിളിച്ചെങ്കിലും ഘടകകക്ഷി നേതാക്കളുടെ നിസഹകരണം കാരണം 19ലേക്കു മാറ്റുകയായിരുന്നു.