ADVERTISEMENT

ആലപ്പുഴ ∙ വിദേശ ഫോൺ നമ്പറിൽനിന്ന് വിഡിയോ കോൾ വഴി അശ്ലീലദൃശ്യങ്ങൾ അയച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു പൊലീസിൽ പരാതി നൽകി. ഖത്തറിലെ ഫോൺ നമ്പരിൽനിന്ന് തുടർച്ചയായി വിഡിയോ കോൾ വന്നതോടെ കായംകുളം ഡിവൈഎസ്പി ഓഫിസിൽ എത്തിയാണ് പരാതി നൽകിയത്. 

ഖത്തറിലെ ഫോൺ നമ്പറിൽ നിന്നാണു തുടർച്ചയായി വിഡിയോ കോൾ എത്തിയതെന്ന് അരിത പറഞ്ഞു. വിളിക്കുന്നത് ആരാണെന്നു ചോദിച്ചപ്പോൾ പ്രതികരിക്കാതെ വിഡിയോ കോൾ ആവർത്തിക്കുകയായിരുന്നു. വിളിക്കുന്നയാളുടെ മുഖം ഫോൺ ക്യാമറയിൽനിന്നു മറച്ചു വിളി തുടർന്നു. വിളിച്ചയാളുടെ ഫോൺ നമ്പർ സുഹൃത്തുക്കൾക്കു കൈമാറി. അവർ വിളിച്ചപ്പോൾ ആളുടെ മുഖം പതിഞ്ഞു.

കിട്ടിയ ദൃശ്യം അരിത ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ഇത് ആരെയും വ്യക്തിഹത്യ ചെയ്യാനല്ലെന്നും തന്റെ സ്വകാര്യതയിൽ കടന്നുകയറി അശ്ലീല ദൃശ്യങ്ങൾ അയച്ചു തൃപ്തിയടയുന്നവരെ തുറന്നു കാട്ടാനാണെന്നും അരിത പറഞ്ഞു. ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും കൂടി പരാതി നൽകുമെന്നും അരിത വ്യക്തമാക്കി.

English Summary:

Youth Congress Leader Aritha Babu Files Police Case Against Obscene Video Calls from Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com