ADVERTISEMENT

കോട്ടയം∙ ശബരിമലയിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപനക്കുറവ് മൂലമാണ് അയ്യപ്പഭക്തന്മാർ ദുരിതമനുഭവിക്കുന്നത് എന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ. ബിജെപി പ്രതിനിധി സംഘം എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങൾ സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

അയ്യപ്പഭക്തന്മാരോട് ക്രൂരത കാണിക്കുന്നതിനു വേണ്ടിയാണ് സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിക്കാതെ മുന്നോട്ടുപോകുന്നതെന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. പമ്പയിൽ ഉൾപ്പെടെ മാളികപ്പുറങ്ങൾക്ക് സ്നാനത്തിനുശേഷം വസ്ത്രം മാറാനുള്ള സജ്ജീകരണങ്ങളില്ല. വിരി വയ്ക്കുവാനുള്ള സംവിധാനങ്ങളും ഏർപ്പാടാക്കിയിട്ടില്ല. ദേവസ്വം ബോർഡിന്റെയും കെഎസ്ആർടിസിയുടെയും അലംഭാവമാണ് അയ്യപ്പഭക്തർക്ക് ദുരിതം ഉണ്ടാകുവാനുള്ള കാരണം. ദേവസ്വം ബോർഡ്, പൊലീസ് ഉദ്യോഗസ്ഥൻമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രശ്നങ്ങൾക്ക് ഉടൻതന്നെ പരിഹാരം കാണണമെന്ന്  ആവശ്യപ്പെട്ടുവെന്നും കുമ്മനം പറഞ്ഞു.

ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്,  കോട്ടയം ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.രാമൻ നായർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

English Summary:

Kummanam Rajasekharan visits Pamba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com