ADVERTISEMENT

കോഴിക്കോട്∙ ഭർത്താവ് ജീവനൊടുക്കിയതു വനിതാ സുഹൃത്തിന്റെ ഭീഷണിയെ തുടർന്നെന്നു ഭാര്യ. ടിപ്പർ ലോറി ഡ്രൈവറായ നന്മണ്ട കരിക്കീരിക്കണ്ടി ജയേഷിന്റെ (36) മരണത്തിലാണു വനിതാ സുഹൃത്തിനെതിരെ ഭാര്യ ദീപ ആരോപണം ഉന്നയിച്ചത്. അന്വേഷണം ആവശ്യപ്പെട്ടു ബാലുശ്ശേരി പൊലീസിൽ ദീപ പരാതി നൽകി. മാസങ്ങളായി വനിതാ സുഹൃത്തിനൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്ന ജയേഷിനെ കഴിഞ്ഞ ദിവസം രാത്രിയിലാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

മരിക്കുന്നതിന്റെ തലേന്നു വീട്ടിലേക്കു വിളിച്ച് ഇനി താൻ എങ്ങോട്ടും പോകില്ലെന്നും നാളെ വരുമെന്നും അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വനിതാ സുഹൃത്ത് തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്നു നിരന്തരം ഭീഷണിപ്പെടുത്തുകയും സാമ്പത്തികമായി ചൂഷണം ചെയ്‌തതായും ഇടതു കയ്യിൽ വെട്ടി പരുക്കേൽപ്പിച്ചതായും ഭാര്യ പരാതിയിൽ പറയുന്നുണ്ട്. ജയേഷിന്റെ വനിതാ സുഹൃത്ത് തന്നെ ഭീഷണിപ്പെടുത്തിയതായും ഭാര്യ പറയുന്നു. ജയേഷ് മരിച്ച വിവരം അറിഞ്ഞപ്പോൾ മൊബൈൽ ഫോൺ ആവശ്യപ്പെട്ട് യുവതി വിളിച്ചത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നതായി കുടുംബം പറയുന്നു.  

English Summary:

Woman gave complaint that husband committed suicide becuase of his girl friend torture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com