ADVERTISEMENT

കോഴിക്കോട്∙ ജീർണത ബാധിച്ച ഇടതുപക്ഷം കേരളത്തിന് ബാധ്യതയായി മാറിയിരിക്കുകയാണെന്ന് ജെആർപി സംസ്ഥാന പ്രസിഡന്റ് സി.കെ.ജാനു. താഴെ തട്ടിലുള്ള ജനവിഭാഗം കേന്ദ്ര പദ്ധതികളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും അവശതയനുഭവിക്കുന്ന വലിയൊരു വിഭാഗത്തെ അവഗണിച്ചു കൊണ്ടുള്ള പിണറായി ഭരണത്തിന് അറുതി വരുത്തേണ്ടതുണ്ടെന്നും ജാനു പറഞ്ഞു. എൻഡിഎ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കേന്ദ്രസർക്കാരിന്റെ ജനക്ഷേമപദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാതെ സ്വന്തക്കാരെയും ബന്ധുക്കളേയും സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. സർക്കാരിന്റെ രാഷ്ട്രീയ മാടമ്പിത്തരം കൊണ്ട് സംസ്ഥാനത്ത് ജനങ്ങൾ പൊറുതിമുട്ടുകയാണ്. ഇടതുപക്ഷ ഭരണത്തിന്റെ രാഷ്ട്രീയ ജീർണതയാണ് ഇതിലൂടെ തുറന്നു കാട്ടുന്നതെന്നും സി.കെ.ജാനു പറഞ്ഞു.

എൻഡിഎ ജില്ലാ ചെയർമാൻ വി.കെ.സജീവൻ അധ്യക്ഷനായിരുന്നു. ഘടക കക്ഷി നേതാക്കളായ ഗിരി പാമ്പനാൽ, ബാബു പൂതംപാറ, വി.വി.രാജേന്ദ്രൻ, വി.ഇ.ലത, അരുൺകുമാർ കാളക്കണ്ടി, പ്രബീഷ് കമ്മന, വിജയൻ താനാളിൽ, സി.രജിതാ ദേവി, എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

'Degenerated left alliance is a liability for Kerala, people are struggling with political tyranny': CK Janu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com