ADVERTISEMENT

ചാരുംമൂട്∙ വിവാഹാഭ്യർഥന നിരസിച്ച യുവതിയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. നൂറനാട് തത്തംമുന്ന വടക്കേകാലായിൽ അനന്തു(24) വിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.  നൂറനാട് സ്വദേശിനിയായ യുവതിയോട് അനന്തു പലവട്ടം വിവാഹ‌ാഭ്യർഥന നടത്തിയിട്ടും സമ്മതിക്കാത്തതിനെത്തുടർന്നു കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായി  പൊലീസ് പറയുന്നു. 

ശല്യം വർധിച്ചതിനെ തുടർന്ന് ഒഴിഞ്ഞുമാറി നടന്ന പെൺകുട്ടിയെ കഴിഞ്ഞ ദിവസം കണ്ട അനന്തു തന്നോടൊപ്പം വീട്ടിലേക്ക് വരണമെന്ന് നിർബന്ധിച്ചു.  പെൺകുട്ടി വിസമ്മതിച്ചതിനെ തുടർന്ന് ഹെൽമറ്റ് കൊണ്ട് അടിച്ചു. പെൺകുട്ടിയുടെ പരാതിയിൽ കൊലപാതക ശ്രമത്തിന് അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി  റിമാൻഡ് ചെയ്തു. 

നൂറനാട് പൊലീസ് ഇൻസ്പെക്ടർ പി. ശ്രീജിത്ത്, എസ്ഐമാരായ എസ്.നിധീഷ്, സുഭാഷ്ബാബു, സിപിഒമാരായ മനു, കണ്ണൻ, ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

English Summary:

Woman Attacked With Helmet in Charummood, Accused Ananthu Arrested for Attempted Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com