ADVERTISEMENT

ജയ്പുർ ∙ ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ദലിത് യുവതിയെ ബലാൽസംഗം ചെയ്തു. കാൺപുരിൽനിന്ന് ജയ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20കാരിയാണ് പീഡനത്തിന് ഇരയായത്. ബസ് ജീവനക്കാരായ ആരിഫ്, ലളിത് എന്നിവർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. 

അടച്ചിട്ട ക്യാബിനിൽ വച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ജയ്പുരിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള കനോതയിൽ എത്തിയപ്പോൾ യുവതി എമര്‍ജൻസി അലാറം മുഴക്കിയതിനേത്തുടർന്ന് ബസിലെ മറ്റു യാത്രക്കാർ ഇടപെടുകയായിരുന്നു. ആരിഫിനെ യാത്രക്കാർ ചേർന്ന് പിടികൂടിയെങ്കിലും ലളിത് ഓടി രക്ഷപ്പെട്ടു.

ആരിഫിനെ ‌സംഭവ സ്ഥലത്തേക്ക് എത്തിയ പൊലീസിന് കൈമാറി. ഇയാൾ ജുഡിഷ്യൽ കസ്റ്റഡിയിലാണെന്നും ലളിതിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. രാജ്യം നടുങ്ങിയ നിര്‍ഭയ കേസിന് 11 വർഷം പൂർത്തിയാകുന്ന ദിവസം തന്നെയാണ് സമാനമായ മറ്റൊരു സംഭവം പുറത്തു വരുന്നത്.

English Summary:

Dalit woman gang-raped in moving bus coming from UP, one arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com