ADVERTISEMENT

മഞ്ചേരി ∙ ചെട്ടിയങ്ങാടിയിലുണ്ടായ അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ അവസാന യാത്രയായത് മക്കളിലെ ഏക പെൺതരിയുടെ നിക്കാഹ് ഇന്ന് രാവിലെ 9ന് നടക്കാനിരിക്കെ. 5 മക്കളിൽ ഏറ്റവും ഇളയവൾ കൂടിയായ റിൻഷയുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കുകയായിരുന്നു. ആ സന്തോഷം പങ്കിടേണ്ട വീട്ടിലേക്കാണ് ഇന്നലെ ദുഃഖവാർത്തയെത്തിയത്. മഞ്ചേരിയിൽ ടാക്സി ഡ്രൈവറായിരുന്ന അബ്ദുൽ മജീദ് പിന്നീട് സൗദിയിലേക്കു പോയിരുന്നു. 6 വർഷത്തോളം അവിടെ കഴിഞ്ഞ ശേഷമാണ് വീണ്ടും നാട്ടിലെത്തി ഓട്ടോ ഓടിച്ചു തുടങ്ങിയത്. മഞ്ചേരി എംഎൽഎ യു.എ.ലത്തീഫിന്റെ സഹോദരിയുടെ മകൻ കൂടിയാണ് മജീദ്.

കഴിഞ്ഞ ദിവസം മഞ്ചേരി – അരീക്കോട് റോഡിലെ ചെട്ടിയങ്ങാടിയിൽ, ശബരിമല തീർഥാടക സംഘത്തിന്റെ മിനി ബസ് ഓട്ടോറിക്ഷയിലിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയാത്രക്കാരായ 5 പേരാണ് ഇന്നലെ വൈകിട്ട് 5.30ന് നടന്ന അപകടത്തിൽ മരിച്ചത്. ഓട്ടോ ഡ്രൈവർ താണിപ്പാറ പുതുപ്പറമ്പൻ അബ്ദുൽ മജീദ് (50), കരുവാരകുണ്ട് വിളയൂർ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്നീമ (33), മക്കളായ റിൻഷ ഫാത്തിമ (12), റൈഹ ഫാത്തിമ (4), തസ്നീമയുടെ സഹോദരിയും കുട്ടിപ്പാറ ഹമീദിന്റെ ഭാര്യയുമായ മുഹ്സിന (35) എന്നിവരാണ് മരിച്ചത്. 

തസ്നീമയുടെ മകൻ മുഹമ്മദ് റയാന്റെ (ഒരു വയസ്സ്) നില ഗുരുതരമാണ്. തസ്നീമയുടെ മാതാവ് സാബിറ (58), മുഹ്സിനയുടെ മക്കളായ ഫാത്തിമ ഹസ, മുഹമ്മദ് ഹസാൻ, മുഹമ്മദ് മിഷാദ് എന്നിവർക്കാണ് പരുക്ക്. ഇവർ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സയിലാണ്. തസ്നീമയുടെയും മുഹ്സിനയുടെയും മഞ്ചേരി കിഴക്കേത്തലയിലെ വീട്ടിൽ നിന്ന് ഇവരുടെ ഉമ്മയുടെ വീടായ പുല്ലൂരിലേക്ക് വല്യുമ്മയെ കാണാൻ പോകുന്നതിനിടെയാണ് അപകടം. ഭർത്താവ് റിയാസിന്റെ കൂടെ സൗദിയിലായിരുന്ന തസ്നീമ 3 ദിവസം മുൻപാണ് നാട്ടിലെത്തിയത്. ബസിൽ 22 യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല.

English Summary:

Manjeri accident: Auto driver Majeed passed away one day before his daughter's scheduled nikah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com