ADVERTISEMENT

ലാഹോർ∙ പാക്കിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധിക്കു പിന്നിൽ ഇന്ത്യയോ യുഎസോ അല്ലെന്നും പാക്കിസ്ഥാൻ തന്നെയാണെന്നും പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസ് (പിഎംഎൽ-എൻ) പ്രവർത്തകരുമായുള്ള സംവാദത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

‘‘പാക്കിസ്ഥാന്റെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഇന്ത്യയോ യുഎസോ അഫ്ഗാനിസ്ഥാനോ അല്ല. വാസ്തവത്തിൽ, നമ്മള്‍ തന്നെ നമ്മുടെ കുഴി തോണ്ടുകയായിരുന്നു. 2018 ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തി ഒരു സർക്കാരിനെ ഈ രാജ്യത്തിനുമേൽ  കെട്ടിയേൽപ്പിച്ചു. അത് ജനങ്ങളുടെ കഷ്ടപ്പാടുകൾക്കും സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്കും കാരണമായി’’– അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച, അൽ അസീസിയ സ്റ്റീൽ മിൽ അഴിമതിക്കേസില്‍ ഇസ്‌ലാമാബാദ് ഹൈക്കോടതി ഷരീഫിനെ (73) കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെ മുസ്​ലിം ലീഗ് നവാസ് ഷരീഫ് പാർട്ടി അധ്യക്ഷന്‍ കൂടിയായ ഷരീഫ് നാലാം തവണയും പ്രധാനമന്ത്രിയാകാൻ സാധ്യതയേറി. ഫെബ്രുവരിയിലാണ് പൊതു തിരഞ്ഞെടുപ്പ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

3 തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് (73) അഴിമതിക്കേസിൽ 7 വർഷം തടവിനു ശിക്ഷിക്കപ്പെട്ടു ലഹോർ ജയിലിൽ കഴിയവേ  ചികിത്സാർഥം 2019 നവംബറിൽ ലണ്ടനിലേക്കു പോയിയിരുന്നു. 4 വർഷത്തിനു ശേഷം ഒക്ടോബറിലാണ് പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തിയത്.

English Summary:

"This Is Not Done By India": Nawaz Sharif On Pakistan Economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com