ADVERTISEMENT

മുംബൈ ∙ ഏപ്രിൽ- ഒക്ടോബർ കാലയളവിൽ സംസ്ഥാനത്ത് 4,872 നവജാതശിശുക്കൾ മരിച്ചതായി സംസ്ഥാന സർക്കാർ നിയമസഭയെ അറിയിച്ചു. പ്രതിദിനം ശരാശരി 23 മരണങ്ങളാണ് നടന്നതെന്ന് ആരോഗ്യമന്ത്രി താനാജി സാവന്ത് പറഞ്ഞു. 

 795 ശിശുക്കൾ മരിച്ചത് ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ്. മുംബൈ, താനെ, സോലാപുർ, അകോള, നന്ദുർബാർ എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് ചോദ്യോത്തര വേളയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി അറിയിച്ചു.  സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നവജാതശിശു പരിചരണത്തിനായി 52 പ്രത്യേക മുറികൾ തുറന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ‘സർക്കാർ ആശുപത്രികളിൽ നവജാതശിശുക്കൾക്കു മരുന്നും പരിശോധനയും സൗജന്യമാണ്. ആശുപത്രികളിൽ എത്തിക്കാനുള്ള വാഹനവും ക്രമീകരിക്കുന്നുണ്ട്’- മന്ത്രി വ്യക്തമാക്കി.

English Summary:

4,872 infants died in Maharashtra between April and October, says Health Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com