എരുമേലിയിൽ മിനി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്
Mail This Article
×
കോട്ടയം∙ എരുമേലി കണ്ണിമലയിൽ തീർഥാടകർ സഞ്ചരിച്ച മിനി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മഞ്ഞളരുവി പാലയ്ക്കൽ വർക്കിച്ചന്റെ മകൻ ജെറിൻ (17) ആണ് മരിച്ചത്. വടകരയോലിൽ തോമസിന്റെ മകൻ നോബിളിനെ (17) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ എരുമേലി–മുണ്ടക്കയം റൂട്ടിൽ കണ്ണിമല എസ് വളവിന് സമീപമായിരുന്നു അപകടം. ജെറിനും നോബിളും മുണ്ടക്കയത്ത് നിന്ന് വീട്ടിലേയ്ക്ക് പോകുമ്പോളാണ് തീർഥാടകരുടെ മിനി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
English Summary:
Bike accident in Erumeli; Youth killed
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.