ADVERTISEMENT

ചെന്നൈ ∙ തുറമുഖത്തു മലയാളി കസ്റ്റംസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന ഇ–സിഗരറ്റുകൾ പിടിച്ചെടുത്തു. ദുബായിൽ നിന്നെത്തിയ കണ്ടെയ്നറിനുള്ളിൽ യോഗാമാറ്റെന്ന വ്യാജേനയാണു സിഗരറ്റ് ഒളിച്ചു കടത്താൻ ശ്രമിച്ചത്.

6000 യൂണിറ്റ് സിഗരറ്റുകൾ പിടിച്ചെടുത്ത സംഘം, കണ്ടെയ്നർ ഇറക്കുമതി ചെയ്തവരെക്കുറിച്ച് അന്വേഷണം തുടങ്ങി. കസ്റ്റംസ് അസി.കമ്മിഷണർ എൻ.അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണു പരിശോധന നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com