‘അയോധ്യയിലെ ചടങ്ങിന് ഒന്നുകില്‍ സോണിയ ഗാന്ധി പോകും, അല്ലെങ്കില്പ്രതിനിധി സംഘത്തെ അയയ്ക്കും’
Mail This Article
ന്യൂഡല്‍ഹി∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കു സോണിയ ഗാന്ധി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ക്കു ക്ഷണം ലഭിച്ചതായി സ്ഥിരീകരിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ചടങ്ങില്‍ സോണിയ ഗാന്ധി പോകുകയോ അല്ലാത്ത പക്ഷം അവരുടെ ഭാഗത്തുനിന്ന് പ്രതിനിധി സംഘത്തെ അയയ്ക്കുകയോ ചെയ്യുമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. സോണിയ ഗാന്ധി ഏറെ ക്രിയാത്മകമായാണ് വിഷയത്തെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിലേക്കു ക്ഷണം ഉണ്ടോ എന്ന ചോദ്യത്തിന് അവര്‍ തന്നെ വിളിക്കില്ലെന്നും യഥാര്‍ഥ ഭക്തരെ അവര്‍ ക്ഷണിക്കില്ലെന്നും ദിഗ്‌വിജയ് പറഞ്ഞു. ‘‘മുരളീ മനോഹര്‍ ജോഷിയായാലും ലാല്‍കൃഷ്ണ അഡ്വാനിയായാലും ദിഗ്‌വിജയ് സിങ് ആയാലും അവര്‍ വിളിക്കില്ല.’’ - അദ്ദേഹം വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനും എച്ച്.ഡി. ദേവെഗൗഡയ്ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ക്കു ക്ഷണം ലഭിക്കും. വിവിധ വിഭാഗങ്ങളില്‍നിന്നുള്ള നാലായിരത്തോളം സന്യാസിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.
പ്രതിഷ്ഠാ ചടങ്ങു ജനുവരി 16നു തുടങ്ങി 22ന് അവസാനിക്കും. മണ്ഡല്‍ പൂജ 24 മുതല്‍ 28 വരെ നടക്കും. 23 മുതല്‍ ഭക്തര്‍ക്കു പ്രവേശനം നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദി 22നു മുഖ്യചടങ്ങില്‍ പങ്കെടുക്കും. 6 ശങ്കരാചാര്യര്‍മാരും 150 സന്യാസിമാരും പ്രതിഷ്ഠയ്ക്കു നേതൃത്വം നല്‍കും. 2200 വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കും.