ഡ്രോൺ ആക്രമണം നേരിട്ട ചരക്കു കപ്പൽ യാത്ര പുനരാരംഭിച്ചു; ക്രിസ്മസ് ദിനത്തിൽ മുംബൈയിൽ നങ്കൂരമിടും
Mail This Article
ന്യൂഡൽഹി∙ സൗദി അറേബ്യയിൽനിന്ന് ക്രൂഡോ ഓയിലുമായി വരുമ്പോൾ ഇന്ത്യൻ തീരത്ത് ഡ്രോണ്‍ ആക്രമണം നേരിട്ട എം.വി.ചെം പ്ലൂട്ടോ ചരക്കുകപ്പൽ യാത്ര പുനരാരംഭിച്ചു. ഇന്ത്യയുടെ എക്ലൂസീവ് ഇക്കണോമിക് സോണിൽ പട്രോളിങ് നടത്തുന്ന കോസ്റ്റ് ഗാർഡ് കപ്പൽ ഐസിജിഎസ് വിക്രമിന്റെ അകമ്പടിയോടെ ക്രിസ്മസ് ദിനത്തിൽ മുംബൈയിൽ നങ്കൂരമിടും. വിക്രമിന് സഹായം നൽകാൻ സമീപത്തുള്ള എല്ലാ കപ്പലുകൾക്കും കോസ്റ്റ് ഗാർഡ് നിർദേശം നൽകിയിരുന്നു
ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് കപ്പലിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിന് സ്ഫോടനമുണ്ടായി തീപിടിച്ചു. 20 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്, ആളപായമില്ല.
സൗദി അറേബ്യയിൽനിന്ന് ക്രൂഡ് ഓയിലുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഇസ്രയേലിന്റെ കാർഗോ കപ്പലിനു നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവലൂഷ്യനറി ഗാർഡ് കോർപ്സ് ആയിരുന്നു ആക്രമണത്തിനു പിന്നിലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.