ADVERTISEMENT

തിരുവനന്തപുരം ∙ വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ ഇന്നു രാവിലെ പുള്ളിപ്പുലിയിറങ്ങി. പൊൻമുടി സ്റ്റേഷനിലെ പൊലീസുകാരാണ് പുള്ളിപ്പുലി റോഡിൽനിന്ന് കാട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടത്. രാവിലെ 8.30ഓടെ പൊലീസ് സ്റ്റേഷനു സമീപം പുള്ളിപ്പുലിയെ കണ്ടതായി പൊലീസ് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. 

മേഖലയിൽ പുലിയുടെ സാന്നിധ്യം മുൻപും ഉണ്ടെങ്കിലും ആരെയും ആക്രമിച്ചതായോ വനത്തിൽനിന്ന് പുറത്തിറങ്ങിയതായോ ഉള്ള സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല. മേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവധി ദിനങ്ങളായതിനാൽ കൂടുതൽ സഞ്ചാരികൾ പൊൻമുടിയിൽ എത്തുന്ന സമയമാണിത്. 

English Summary:

Leopard spotted near Ponmudi Police Station; Forest department has intensified surveillance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com