ADVERTISEMENT

തിരുവനന്തപുരം ∙ തന്റെ വാഹനത്തിനു നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായാൽ ഇനിയും വാഹനത്തിൽനിന്നു പുറത്തിറങ്ങുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തിന്റെ തലവനായ ഗവർണർക്കെതിരെ ആക്രമണമുണ്ടായിട്ടും നടപടിയെടുക്കാത്ത സർക്കാർ, മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ അദ്ഭുതമുണ്ടോയെന്നും ചോദിച്ചു. ഡൽഹിയിൽനിന്നും മടങ്ങിയെത്തിയശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു തവണ തന്റെ വാഹനത്തിനു നേരെ പ്രതിഷേധമുണ്ടായി. എസ്എഫ്ഐ പ്രവർത്തകർ കാറിൽ അടിച്ചിട്ടും സർക്കാർ നടപടിയെടുത്തില്ല. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് 48 കേസുകളിൽ പ്രതിയാണ്. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സർവകലാശാലകളിൽ ചെയ്യുന്നത്. സർവകലാശാലകളിൽ സർക്കാരിനു രാഷ്ട്രീയമായി ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയെ നേരിട്ടു കാണുന്നതിനാൽ എന്തെങ്കിലും ചർച്ചകൾ ഉണ്ടാകുമോയെന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടി.

ഗവർണർക്കെതിരെ തലസ്ഥാനത്ത് വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി. ഗവർണർ ഡൽഹിയിൽനിന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോഴാണ് എകെജി സെന്ററിനു സമീപം എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

English Summary:

Governor Arif Mohammed Khan about black flag protest of SFI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com