ADVERTISEMENT

തിരൂർ∙ എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്‍ലാമിക് റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.

ഈ സ്കൂളിലെ എൻഎസ്എസ് ക്യാംപ് മാവണ്ടിയൂർ സ്കൂളിലാണ്. ക്യാംപിൽ സുധീഷും പങ്കെടുത്തിരുന്നു. രാവിലെ ക്യാംപ് ആരംഭിക്കുന്നതിനു മുൻപ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജ്യോത്സ്യനായും പ്രവർത്തിച്ചിരുന്നു. സംസ്കാരം നടപടിക്രമങ്ങൾക്കു ശേഷം ശനിയാഴ്ച രാവിലെ 9ന്. ദീപയാണ് ഭാര്യ. മക്കൾ: ദർശിത് കൃഷ്ണ, അദ്വിക.

English Summary:

Teacher fainted to death, Tirur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com