തൃക്കാക്കരയിലെ നവകേരള സദസിന് ബോംബ് ഭീഷണി; പിന്നിൽ ‘പഴയ കമ്യൂണിസ്റ്റുകാരെ’ന്നും കത്തിൽ
Mail This Article
×
കൊച്ചി∙ തൃക്കാക്കരയിലെ നവകേരള സദസ് വേദിക്കു ബോംബ് ഭീഷണി. വേദിയിൽ ബോംബ് വയ്ക്കുമെന്ന ഭീഷണിയുമായി എറണാകുളം എഡിഎമ്മിന്റെ ഓഫിസിലാണ് കത്ത് ലഭിച്ചത്. പഴയ കമ്യൂണിസ്റ്റുകാരാണെന്ന മുഖവുരയോടെയാണ് ഭീഷണിക്കത്ത്.
ജനുവരി ഒന്നിന് തൃക്കാക്കര മണ്ഡലത്തിൽ നവകേരള സദസ് നടക്കാനിരിക്കെയാണ് ഭീഷണി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച നവകേരള സദസാണ് ഒന്നിന് തൃക്കാക്കരയിൽ നടക്കുന്നത്.
English Summary:
Authorities Investigate Bomb Threat Ahead of Navakerala Sadas in Thrikkakara
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.