ADVERTISEMENT

തിരുവനന്തപുരം ∙ ആഗ്ര ഡിവിഷനിലെ പൽവാൽ – മഥുര സെക്‌ഷനിൽ നിർമാണ പ്രവ‍ൃത്തികൾ നടക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലൂടെ സഞ്ചരിക്കുന്ന 18 ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും 6 ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. റദ്ദാക്കിയവയിൽ ഏറെയും പ്രതിവാര ട്രെയിനുകളാണ്. യാത്രക്കാർ ആവശ്യമായ ക്രമീകരണം നടത്തണമെന്നും റെയിൽവേ വ്യക്തമാക്കി.

റദ്ദാക്കിയ ട്രെയിനുകൾ

∙ എറണാകുളം – നിസാമുദ്ദീൻ തുരന്തോ എക്‌സ്‌പ്രസ് (ജനുവരി 16, 23, 30, ഫെബ്രുവരി 6)
∙ നിസാമുദ്ദീൻ – എറണാകുളം തുരന്തോ എക്‌സ്‌പ്രസ് (ജനുവരി 13, 20, 27, ഫെബ്രുവരി 3)
∙ കൊച്ചുവേളി –  അമൃത്‌സർ എക്‌സ്‌പ്രസ് (ജനുവരി 17, 24, 31, ഫെബ്രുവരി 7)
∙ അമൃത്‌സർ – കൊച്ചുവേളി എക്‌സ്‌പ്രസ് (ജനുവരി 14, 21, 28, ഫെബ്രുവരി 4)
∙ തിരുവനന്തപുരം – ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (ജനുവരി 27 – ഫെബ്രുവരി 3)
∙ ന്യൂഡൽഹി – തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 29 – ഫെബ്രുവരി 5)
∙ തിരുവനന്തപുരം – ഹസ്‌റത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 9, 16, 23, 30)
∙ ഹസ്‌റത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 12, 19, 26, ഫെബ്രുവരി 2)
∙ എറണാകുളം – ഹസ്‌റത്ത് നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസ് (ജനുവരി 13, 20, 27, ഫെബ്രുവരി 3)
∙ ഹസ്‌റത്ത് നിസാമുദ്ദീൻ – എറണാകുളം മില്ലേനിയം എക്സ്പ്രസ് (ജനുവരി 9, 16, 23, 30 ഫെബ്രുവരി 6)
∙ കന്യാകുമാരി – ശ്രീ വൈഷ്ണോദേവി കത്ര ഹിമസാഗർ എക്സ്പ്രസ് (ജനുവരി 12, 19, 26, ഫെബ്രുവരി 2)
∙ ശ്രീ വൈഷ്ണോദേവി കത്ര – കന്യാകുമാരി ഹിമസാഗർ എക്സ്പ്രസ് (ജനുവരി 22, 29, ഫെബ്രുവരി 5)
∙ തിരുവനന്തപുരം – ഹസ്‌റത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 13, 20, 27, ഫെബ്രുവരി 3)
∙ ഹസ്‌റത്ത് നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 15, 22, 29, ഫെബ്രുവരി 5)
∙ എറണാകുളം – ഹസ്‌റത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 10, 17, 24, 31)
∙ ഹസ്‌റത്ത് നിസാമുദ്ദീൻ – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 12, 19, 26, ഫെബ്രുവരി 2)
∙ കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 12, 19, 26, ഫെബ്രുവരി 2)
∙ ഋഷികേശ് – കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ജനുവരി 15, 22, 29, ഫെബ്രുവരി 5)

വഴി തിരിച്ചുവിട്ട ട്രെയിനുകൾ 

∙ കൊച്ചുവേളി - ഋഷികേശ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (ഡിസംബർ 29) ബയാന, ആഗ്ര ഫോർട്ട്, മിതാവാൽ, ഖുർജ, മീററ്റ് വഴി തിരിച്ചുവിട്ടു.
∙ ഋഷികേശ് - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (നവംബർ 27, 2024 ജനുവരി 1) മീററ്റ്, ഖുർജ, മിതാവാൽ, ആഗ്ര ഫോർ‌ട്ട് വഴി തിരിച്ചുവിടും.
∙ എറണാകുളം - ഹസ്രത്ത് നിസാമുദ്ദീൻ മംഗള സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (ജനുവരി 09 മുതൽ ഫെബ്രുവരി 03 വരെ) ആഗ്ര കന്റോൺമെന്റ്, മിതാവ്, ഗാസിയാബാദ്, നിസാമുദ്ദീൻ വഴി തിരിച്ചുവിടും.
∙ ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസ് (ജനുവരി 11 മുതൽ ഫെബ്രുവരി 05 വരെ) നിസാമുദ്ദീൻ, ഗാസിയാബാദ്, കന്റോൺമെന്റ്, അഗ്രാബാദ്, അഗ്രാബാദ് വഴി തിരിച്ചുവിടും.
∙ കൊച്ചുവേളി - ചണ്ഡീഗഡ് സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസ് (ജനുവരി 08, 13, 15, 20, 22, 27, 29, ഫെബ്രുവരി 03) സവായ് മധോപുർ, ജയ്പുർ, ആൽവാർ വഴി തിരിച്ചുവിട്ടു.
∙ ചണ്ഡീഗഢ്-കൊച്ചുവേളി സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസ് (ഡിസംബർ 27, ജനുവരി 03, 10, 12, 17, 19, 24, 26, 31, ഫെബ്രുവരി 2) അൽവാർ, ജയ്പുർ, സവായ് മധോപൂർ വഴി തിരിച്ചുവിടും.

English Summary:

Maintenance on tracks: More trains through Kerala cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com