ADVERTISEMENT

ന്യൂഡൽഹി∙ പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ സ്വീകരിച്ച് ലോകം. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തി 2024നെ ആദ്യം വരവേറ്റു. തൊട്ടുപിന്നാലെ ന്യൂസീലൻഡിലും പുതുവർഷം പിറന്നു. ന്യൂസീലൻഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണു പുതുവര്‍ഷമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ ഓക്‌ലൻഡ് ടവറിൽ വൻ ആഘോഷങ്ങളോടെയാണ് ന്യൂസീലൻഡ് പുതുവർഷത്തെ വരവേറ്റത്. സിഡ്‌നിയിലും കണ്ണഞ്ചിപ്പിക്കുന്ന വർണക്കാഴ്‌ചകളായിരുന്നു. സിഡ്‌നിയിലെ വിശ്വവിഖ്യാതമായ ഹാർബർ ബ്രിജിന്റെയും ഓപ്പറ ഹൗസിന്റെയും പശ്‌ചാത്തലത്തിലായിരുന്നു ആഘോഷങ്ങൾ. 

ഓസ്‌ട്രേലിയയിൽ സിഡ്‌നിയിൽ നടന്ന പുതുവർഷ ആഘോഷങ്ങൾക്കിടെ.(Photo by Izhar KHAN / AFP)
ഓസ്‌ട്രേലിയയിൽ സിഡ്‌നിയിൽ നടന്ന പുതുവർഷ ആഘോഷങ്ങൾക്കിടെ.(Photo by Izhar KHAN / AFP)

പിന്നാലെ ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സര രാവിലേക്ക്. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളിൽ പുതുവര്‍ഷം പിറവിയെടുക്കുക ഇന്ത്യയില്‍ ജനുവരി 1 പകല്‍ 4.30 ആകുമ്പോഴാണ്.

ഇന്തോനേഷ്യയിൽ പുതുവർഷ ആഘോഷങ്ങൾക്കായി ഒത്തുകൂടിയവർ.(Photo by David GANNON / AFP)
ഇന്തോനേഷ്യയിൽ പുതുവർഷ ആഘോഷങ്ങൾക്കായി ഒത്തുകൂടിയവർ.(Photo by David GANNON / AFP)

പലയിടങ്ങളിലും വലിയ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. ന്യൂസീലൻഡിലെ ഓക്‌ലൻഡിലെയും വെല്ലിങ്ടനിലെയും പുതുവർഷ ആഘോഷം ലോക പ്രശസ്തമാണ്. സെൻട്രൽ ഓക്‌ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ പുതുവർഷത്തെ വരേവൽക്കാനായി എത്തി.

ബാഗ്ദാദിലെ തഹ്‌രീർ സ്‌ക്വയറിൽ ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലപ്പെട്ട കുട്ടികളോട് സാമ്യപ്പെടുത്തി അലങ്കരിച്ച് ക്രിസ്‌മസ് ട്രീക്ക് ചുറ്റും ഒത്തുകൂടിയവർ.(Photo by AHMAD AL-RUBAYE / AFP)
ബാഗ്ദാദിലെ തഹ്‌രീർ സ്‌ക്വയറിൽ ഗാസയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലപ്പെട്ട കുട്ടികളോട് സാമ്യപ്പെടുത്തി അലങ്കരിച്ച് ക്രിസ്‌മസ് ട്രീക്ക് ചുറ്റും ഒത്തുകൂടിയവർ.(Photo by AHMAD AL-RUBAYE / AFP)

ബെയ്ജിങിലെ പുതുവർഷആഘോഷം.(Photo by Pedro Pardo / AFP)
ബെയ്ജിങിലെ പുതുവർഷആഘോഷം.(Photo by Pedro Pardo / AFP)

പശ്ചിമേഷ്യയിലും യുക്രെയ്നിലും സംഘർഷം രൂക്ഷമായി തുടരുന്ന ഘട്ടത്തിലാണ് ഇത്തവണ ലോകം പുതുവർഷത്തെ വരവേൽക്കുന്നത്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലും ഷാർജയിലും പുതുവത്സര ആഘോഷങ്ങളില്ല. ഇസ്രയേലിൽ ജൂത കലണ്ടർ ആരംഭിക്കുന്ന റോഷ് ഹഷാനയിലാണ് പുതുവർഷം ആഘോഷിക്കുന്നത്. യുദ്ധത്തിലൂടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് റഷ്യയിലും ഇത്തവണ ആഘോഷങ്ങളില്ല. 

ഓസ്‌ട്രേലിയയിൽ സിഡ്‌നിയിൽ നടന്ന പുതുവർഷ ആഘോഷങ്ങൾക്കിടെ.(Photo by Izhar KHAN / AFP)
ഓസ്‌ട്രേലിയയിൽ സിഡ്‌നിയിൽ നടന്ന പുതുവർഷ ആഘോഷങ്ങൾക്കിടെ.(Photo by Izhar KHAN / AFP)
വസന്തോത്സവത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ ദീപാലങ്കാരങ്ങൾ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
വസന്തോത്സവത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ ദീപാലങ്കാരങ്ങൾ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

അതേസമയം പുതുവർഷത്തെ മലയാളികൾ വരവേറ്റത് വൻ ആഘോഷത്തോടെയാണ്. കേരളമാകെ ബീച്ചുകളിലും കേന്ദ്രങ്ങളിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിച്ചു.

English Summary:

2024 New Year Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com