ADVERTISEMENT

തിരുവനന്തപുരം∙ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാരം വർധിപ്പിക്കാനും സംഘടിത പാൽ സംഭരണത്തിന്റെ പങ്ക് വർധിപ്പിക്കാനും ആരംഭിച്ച ദേശീയ ക്ഷീര വികസന പരിപാടിക്കായി (എൻപിഡിഡി) 2014-15 മുതൽ 2021-22 വരെ 120.01 കോടി രൂപയാണ് കേരളത്തിന് നൽകിയതെന്ന് വിവരാവകാശ രേഖ. 125.97 കോടിയാണ് കേന്ദ്ര വിഹിതമായി വകയിരുത്തിയത്. 12 പദ്ധതികൾക്ക്  അംഗീകാരം ലഭിച്ചു, ഇതിൽ 8 എണ്ണം പൂർത്തീകരിച്ചു, 4 എണ്ണം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി. 

വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര മൃഗസംരക്ഷണ ക്ഷീരോൽപാദന വകുപ്പ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. അതേസമയം 2021-22 ൽ കേരളത്തിന് നൽകിയ 6.43 കോടി രൂപയിൽ 5.39 കോടിയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.

English Summary:

National Dairy Development Program Gave 120.01 crore to Kerala For Dairy Products

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com