പെയിന്റിങ് ജോലിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Mail This Article
×
കൊടുവള്ളി∙ പെയിന്റിങ് ജോലിക്കിടെ വീണ് പരുക്കേറ്റ യുവാവ് മരിച്ചു. കിഴക്കോത്ത് പന്നൂര് കൊഴപ്പന്‍ചാലില്‍ പരേതനായ അബ്ദുള്ള ഹാജിയുടെ മകന് അബ്ദുല്‍ റസാഖ്(49) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ ബന്ധുവിന്റെ വീടിന്റെ പെയിന്റിങ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു. ഭാര്യ: ജംസീന. മക്കള്‍: ആയിഷ നൂറ (ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി, പത്തനംതിട്ട മെഡിക്കല്‍ കോളജ്), ഫാത്തിമ സഹ്റ (എംജെ ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി), ആരിഫ സിദ്റ (എളേറ്റില്‍ ജിഎംയുപി സ്കൂള്‍ വിദ്യാര്‍ഥിനി).
English Summary:
Painting worker falls to death in Koduvally
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.