ADVERTISEMENT

പത്തനംതിട്ട∙ പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാർ മണിപ്പുർ വിഷയത്തിൽ ലഭിച്ച നല്ല ഒരു അവസരം പാഴാക്കിയതായി മാർത്തോമ്മാ സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ പൗലോസ്. മണിപ്പുർ പോലെയുള്ളത് നിരന്തരമായി നടക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ പറയേണ്ട വിധത്തിൽ ധൈര്യത്തോടെ ബന്ധപ്പെട്ടവരോടു പറയാൻ കഴിയണം.

മണിപ്പുരിൽ ഒരു വംശം മുഴുവൻ വംശഹത്യ ചെയ്യപ്പെടുമ്പോൾ നാം സൗകര്യപൂർവം നാവടക്കി പോയെങ്കിൽ ഇന്നു നാം വിട്ടുവീഴ്ച ചെയ്യുകയാണ്. അതിൽനിന്നു സഭ വിട്ടു നിൽക്കണം. വിരുന്ന് മനോഹരമായിരുന്നു, എന്നാല്‍ ഞങ്ങള്‍ ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നുവെന്നും അത് ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രസംഗമധ്യേ പറയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്‍റെ തിരുത്തല്‍ ശക്തിയായി ക്രൈസ്തവ സമൂഹം മാറണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

English Summary:

Abraham Mar Paulose About Christmas Treat of Prime Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com