ADVERTISEMENT

കണ്ണൂര്‍∙ സമരത്തിനിടെ എസ്ഐയോട് കയർത്ത് സിപിഎം എംഎൽഎ. സിവിൽ സ്റ്റേഷനിൽ നഴ്സ്മാരുടെ സംഘടനയുടെ സമരത്തിനിടെ കല്യാശേരി എംഎൽഎ എം.വിജിനാണ് എസ്ഐയോട് കയർത്തത്. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം. വിജിനായിരുന്നു സമരത്തിന്റെ ഉദ്ഘാടകൻ.

മുൻകൂട്ടി അറിയിച്ചിട്ടും സമരക്കാർ കലക്ടറേറ്റ് വളപ്പിൽ കടക്കുന്നത് തടയാൻ പൊലീസുകാർ ഉണ്ടായിരുന്നില്ലെന്ന് എംഎൽഎ പറഞ്ഞു. ഉള്ളിൽ പ്രവേശിച്ച സമരക്കാർക്കെതിരെ കേസെടുക്കുമെന്ന് എസ്ഐ പറഞ്ഞതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. കേസെടുക്കാനായി ഉദ്യോഗസ്ഥർ വന്ന് പേരു ചോദിച്ചതായും എംഎൽഎ ആരോപിച്ചു. പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എസ്ഐയോട് എംഎൽഎ പറഞ്ഞു.

‘‘ഇയാളുടെ സുരേഷ് ഗോപി സ്റ്റൈൽ ഒന്നും ഇങ്ങോട്ട് എടുക്കേണ്ട. ഇയാൾ ഒറ്റയൊരുത്തനാണ് കാരണം. ആരാണ് ഇയാളെ പൊലീസിൽ എടുത്തത്? ആദ്യം നമ്മൾ മാറാമെന്ന് പറഞ്ഞതല്ലേ? ഇയാളാരാ സുരേഷ് ഗോപി സ്റ്റൈൽ ഇവിടെ കാണിക്കാൻ. ഇയാളൊക്കെ എവിടുന്നാ എസ്ഐ ആയത്. പൊലീസിന് അപമാനം ഉണ്ടാക്കരുതെന്ന് പറ. ഇതു കേരളത്തിലെ പൊലീസാണ്. പിണറായി വിജയന്റെ പൊലീസാണ്.’’– എസ്ഐയോട് വിജിൻ പറഞ്ഞു.

English Summary:

M Vijin MLA to Town SI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com