ഗുണ്ടാത്തലവന്റെ 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടി പൊലീസ്; നടപടി യുവതിയെ പീഡിപ്പിച്ച കേസിൽ
Mail This Article
×
നോയിഡ ∙ ഗുണ്ടാത്തലവന്റെ ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയതായി നോയിഡ പൊലീസ് അറിയിച്ചു. ഗുണ്ടാനിയമപ്രകാരം കേസുകൾ നേരിടുന്ന രവീന്ദ്ര സിങ്ങിന്റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ആക്രി മാഫിയ തലവനെന്ന് അറിയപ്പെടുന്ന രവീന്ദ്ര സിങ്ങും കൂട്ടാളികളും ചേർന്ന് കാറിനുള്ളിൽ യുവതിയെ പീഡിപ്പിച്ചെന്ന കേസിലാണ് നടപടി. കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ടു ലോറി നിറയെ ആക്രി സാധനങ്ങൾ, 20 ലോറികൾ, രണ്ട് ട്രാക്ടറുകൾ, 3 ബൈക്കുകൾ, 10 കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ളവയാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.
English Summary:
Noida Police Says Gangster's Properties Worth Around RS 100 Crore Have Been Confiscated
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.